November 30, 2010

ഒടുക്കം!

ഉള്ളിലേക്കുള്ളിലേക്ക്
ആഴ്ന്നിറങ്ങാൻ കൊതിച്ചത്,
നിന്നിലൂടെ പടർന്നു പന്തലിച്ച്,
പൂത്തുലയാനാണ്.
നീയെവിടെയാണ് നിന്റെ നീരുറവകൾ
ഒളിപ്പിച്ചുവെച്ചത്?

ഒടുവിലിവിടെയിങ്ങനെ..
നിന്നിലെ വിസ്മൃതിയായി
നിന്നിലൊടുങ്ങും ഞാൻ!!

2 comments:

  1. മരമായിരുന്നു ഞാന്‍
    പണ്ടൊരു മഹാ നദിക്കരയില്‍....

    ReplyDelete