October 26, 2010

happy moments!!

മഞ്ചാടിച്ചോപ്പ്!!

പാറിവീഴുമീ വെയിൽക്കള്ളിയിലൊരു കുളമുണ്ട്..

കുളത്തിലൊരായിരം കുഞ്ഞു പരൽമീനുകളുണ്ട്...

October 19, 2010

കാത്തുനിൽ‌പ്പ്!

മുത്തശ്ശിക്കഥയും കേട്ട് സ്കൂൾ ബസ്സ് വരുന്നത് കാത്ത്!!!

October 15, 2010

പ്രണയം!

മഴയെത്തും മുമ്പെ അല്പം സ്വകാര്യം!!

October 07, 2010

ഇന്ന്!

ഇന്നലെകളുടെ ഓർമ്മകളല്ലാതെ നമുക്കിന്നെന്തുണ്ട് ബാക്കി!!

October 05, 2010

ചോദ്യം.

എന്റെ ചിറകുകളിലെ തൂവലുകള്‍ പറിച്ചെടുത്തതാരെന്നു
ഞാനെന്റെ സ്വപ്നങ്ങളോട്  ചോദിച്ചു
എന്റെ സൌഹൃദത്തിന്റെ മയില്‍‌പ്പീലിത്തുണ്ടുകള്‍
മറന്നുവെച്ചതെവിടെയെന്ന്
ഞാനെന്റെ ഓറ്മ്മകളോട് ചോദിച്ചു
എന്റെ വാക്കുകളെ എവിടെയാണൊളിപ്പിച്ചിരിയ്ക്കുന്നതെന്ന്
ഞാനെന്റെ മൌനത്തോട്  ചോദിച്ചു
എന്നെയീ സ്വപ്നങ്ങളുടെ ഓറ്‌കളുടെ മൌനത്തിന്റെ
വലക്കണ്ണികളില്‍ കൊരുത്തിട്ടതാരാണെന്ന്
ഞാനെന്റെ ദു:ഖങ്ങളോട് ചോദിച്ചു

മഞ്ഞ്!