Showing posts with label evening blues. Show all posts
Showing posts with label evening blues. Show all posts

November 30, 2010

ഒടുക്കം!

ഉള്ളിലേക്കുള്ളിലേക്ക്
ആഴ്ന്നിറങ്ങാൻ കൊതിച്ചത്,
നിന്നിലൂടെ പടർന്നു പന്തലിച്ച്,
പൂത്തുലയാനാണ്.
നീയെവിടെയാണ് നിന്റെ നീരുറവകൾ
ഒളിപ്പിച്ചുവെച്ചത്?

ഒടുവിലിവിടെയിങ്ങനെ..
നിന്നിലെ വിസ്മൃതിയായി
നിന്നിലൊടുങ്ങും ഞാൻ!!